ഇടുക്കി: വിധി പറയാനിരിക്കുന്ന പോക്സോ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയും കോട്ടയം കുറിഞ്ഞി സ്വദേശിയുമായ തങ്കച്ചൻ (65) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിൽ ഈയാഴ്ച അന്തിമവിധി പറയാനിരിക്കുകയാണ് സംഭവം. തങ്കച്ചൻ ഹാജരാവാത്തതിനെ തുടർന്ന് കേസിന്റെ വിധി പറയൽ മാറ്റിവെച്ചിരുന്നു. 2017ലായിരുന്നു കേസിന്നാസ്പദമായ സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവിധ ഇടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍:1056, 0471-2552056)